has gloss | mal: കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഒരു സംരഭമാണ് മാവേലി സ്റ്റോര്‍. സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു നൂതന വിപണനകേന്ദ്രമാണ് ഇത്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രത്യേക സഹായധന നിരക്കില്‍ ആവശ്യക്കാരന് ഇവിടെ നിന്ന് അവശ്യസാധനങ്ങള്‍ വില്‍ക്കപ്പെടുന്നു. മഹാബലിയുടെ സ്മരണാര്‍ത്ഥം ആരംഭിച്ച ഈ സ്റ്റോറുകള്‍ ഇപ്പോള്‍ കേരളീയ വിപണികളില്‍ ഒരു പ്രമുഖ സ്ഥാനം വഹിക്കുന്നു. മാവേലി സ്റ്റോറുകളും, മൊബൈല്‍ മാവേലി സ്റ്റോറുകളും ഇപ്പോള്‍ കേരളത്തില്‍ എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തിച്ച് വരുന്നു. ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ശരാശരി നിരക്കില്‍ ആവശ്യക്കാരന് ലഭ്യമാക്കുന്നു എന്നുള്ളതാണ് മാവേലി സ്റ്റോറുകള്‍ നല്‍കുന്ന ആനുകൂല്യം. |